കേരളം

ലോക്ക്ഡൗൺ; അവലോകന യോ​ഗം നാളെ; ഇളവുകൾക്ക് സാധ്യതയില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ  സാഹചര്യം വിലയിരുത്താൻ നാളെ അവലോകന യോഗം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോ​ഗം ചേരുന്നത്. രോ​​ഗ വ്യാപനം കുറയാത്ത സാഹചര്യത്തിൽ കൂടുതൽ ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യതയില്ല. 

ഈ ആഴ്ച്ച തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉള്ളത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരു ലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയുയർത്തുന്ന സാഹചര്യമാണ് നിലവിൽ. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ ആരാധനാലയങ്ങൾ തുറക്കാൻ ചൊവ്വാഴ്ച സർക്കാർ അനുമതി നൽകിയിരുന്നു. ഒരേ സമയം പരമാവധി 15 പേർക്ക് പ്രവേശിക്കാനായിരുന്നു അനുമതി നൽകിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍