കേരളം

ഡിവൈഎഫ്‌ഐക്ക് പിന്നാലെ സജേഷിനെതിരെ നടപടിയുമായി സിപിഎം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന അര്‍ജുന്‍ ആയങ്കിക്ക് വാഹനം എടുത്ത് നല്‍കിയ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം സി സജേഷിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വം സസ്‌പെന്റ് ചെയ്തത്. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായി പാര്‍ട്ടി വിലയിരുത്തല്‍. നേരത്തെ ഡിവൈഎഫ്‌ഐയും സജേഷിനെ പുറത്താക്കിയിരുന്നു. 

പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ നടപടിക്ക് നേതൃത്വം നല്‍കുന്ന മുഴുവന്‍ പേരെയും കണ്ടെത്തി നടപടിയെടുക്കാനാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനം. ഇപ്പോള്‍ പുറത്തുവന്ന പേരുകള്‍ക്ക് പുറമെ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗം തീരുമാനിച്ചു.

സജേഷിന്റെ വാഹനത്തിലാണ് അര്‍ജുന്‍ സ്വര്‍ണം കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.  നേരത്തെ കണ്ണൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ വാഹനം തന്റെതാണെന്ന് സജേഷ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി വാഹനം അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയതാണെന്നും പിന്നിട് തിരികെ നല്‍കിയില്ലെന്നും സജേഷ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി