കേരളം

ചെറുപ്പക്കാരെ സ്വര്‍ണക്കടത്തിലേക്ക് ആകര്‍ഷിക്കുന്നു; അര്‍ജുന്‍ മുഖ്യകണ്ണി; ഡിജിറ്റല്‍ തെളിവ് കിട്ടിയെന്ന് കസ്റ്റംസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യകണ്ണി അര്‍ജുന്‍ ആയങ്കിയെന്ന് കസ്റ്റംസ്. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. കേസുമായി അര്‍ജുന്‍ സഹകരിക്കുന്നില്ലെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കുടുതല്‍ ചോദ്യം ചെയ്യലിനായി അര്‍ജുനെ 15 ദിവസം കസ്റ്റഡിയില്‍ വേണമെന്നും കസ്റ്റംസ് ആവശ്യപ്പെട്ടു. 

കടംവാങ്ങിയ 15,000 രൂപ ഷഫീക്കിന്റെ കൈയില്‍ നിന്നും വാങ്ങാനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയതെന്നാണ് ആയങ്കിയുടെ മൊഴി. എന്നാല്‍ ഇത് കെട്ടിച്ചമച്ച കഥയാണ്. ഇയാള്‍ കരിപ്പൂരില്‍ എത്തിയത് സ്വര്‍ണക്കടത്തിനാണെന്ന് തെളിയിക്കുന്ന നിരവധി ഡിജിറ്റല്‍ തെളിവുകള്‍ ഇതിനോടകം ശേഖരിച്ചതായും കസ്റ്റംസ് അറിയിച്ചു. ഒരുതരത്തിലും വരുമാനമില്ലാത്ത അര്‍ജുന്‍ ആഡംബരജീവിതമാണ് നയിച്ചത്് സ്വര്‍ണ്ണക്കള്ളക്കടത്ത് റാക്കറ്റുകളുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടെന്നും യുവാക്കളെ സ്വര്‍ണക്കടത്തിലേക്ക് ഇയാള്‍ ആകര്‍ഷിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു

്അര്‍ജുന്റെ ബെനാമി മാത്രമാണ് സജേഷ്. പിടിച്ചെടുത്ത കാര്‍ അര്‍ജുന്റേതെന്നും കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി ചെറുപ്പക്കാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് പങ്കാളിത്തമുണ്ട്. ഇവരെയടക്കം സ്വര്‍ണ്ണക്കടത്തിന് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട്. മഞ്ഞുമലയുള്ള ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നതെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് അര്‍ജുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്ന് അര്‍ജുന്‍ കസ്റ്റസംസിന് മൊഴി നല്‍കിയതായുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 

കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മുന്‍ഭാരവാഹി സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നാളെ ചോദ്യം ചെയ്യാലിന് ഹാജരാവാനാണ് നോട്ടീസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍