കേരളം

ശ്രീ എം മതനിരപേക്ഷതയുടെ പ്രതീകം; കുറ്റം പറയുന്നവർക്ക് അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് എംവി ​ഗോവിന്ദൻ

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: ശ്രീ എം മതനിരപേക്ഷതയുടെ പ്രതീകമെന്ന് എംവി ​ഗോവിന്ദൻ. എമ്മിനെ കുറ്റം പറയുന്നവർക്ക് അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല. അദ്ദേഹത്തിന്റെ യോ​ഗാ ട്രസ്റ്റുമായി സിപിഎമ്മിന് നല്ല ബന്ധമാണുള്ളതെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. 

രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കൾ ആർഎസ്എസുമായി നടത്തിയ ചർച്ചയിൽ ഒരുഘട്ടത്തിലും എം ഇടനില നിന്നിട്ടില്ല.  അദ്ദേഹത്തെ കുറിച്ച് ഒരു ചുക്കും അറിയാത്തവരാണ് ഓരോന്ന് പറയുന്നത്​. ജമാഅത്തെ ഇസ്​ലാമി വർഗീയ പ്രസ്ഥാനമാണെന്നും മതനിരപേക്ഷവാദി ആയ ശ്രീ എമ്മിനെ കുറിച്ച് അവർ പലതും പറയുമെന്നും  ഗോവിന്ദൻ പറഞ്ഞു.

പിണറായി-ആർഎസ്​എസ്​ ചർച്ചയിലെ ഇടനിലക്കാരൻ ശ്രീ എമ്മായിരുന്നെന്ന് വാർത്തകൾ വന്നിരുന്നു. അതിന് പിന്നാലെയാണ് ​ഗോവിന്ദന്റെ പ്രതികരണം. ഇത്തരം വാർത്തകൾ പടച്ചുവിട്ടവർ ഏത്  ഹോട്ടലിൽ വെച്ചാണ് ചർച്ച നടന്നതെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിയുമായി ചർച്ച നടത്തിയിരുന്നെന്ന്​ കഴിഞ്ഞദിവസം സംഘ്​പരിവാർ നേതാക്കൾ സമ്മതിച്ചിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും ചർച്ച നടത്തിയെന്ന്​ ആർ.എസ്​.എസ്​ പ്രാന്ത കാര്യവാഹക്​ പി. ഗോപാലൻകുട്ടി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍