കേരളം

പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം; സംസ്ഥാനത്ത് കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യത 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പസഫിക് സമുദ്രത്തില്‍ മിതമായ ലാ നിന പ്രതിഭാസം നിലനില്‍ക്കുന്നതിനാലാണ് ഇത്. 

മാര്‍ച്ച് മുതല്‍ മെയ് വരെ ലാ നിന തുടരും. സമുദ്രോപരിതലത്തിലെ ഊഷ്മാവ് സാധാരണയിലും കുറഞ്ഞിരിക്കുന്ന പ്രതിഭാസമാണ് ഇത്. കേരളത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ കൂടുതല്‍ പകല്‍ ചൂട് അനുഭവപ്പെട്ടത് കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ്.

ആലപ്പുഴയില്‍ ദീര്‍ഘകാല ശരാശരിയില്‍ നിന്ന് 3.3 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട് 2.1 ഡിഗ്രിയുമാണ് ചൂട് കൂടി നില്‍ക്കുന്നത്. ചൊവ്വാഴ്ചയും ആലപ്പുഴയിലും, കോട്ടയത്തും ചൂട് പതിവിലും രണ്ട് ഡിഗ്രി മുതല്‍ മൂന്ന് വരെ കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ഇത്തവണ തമിഴ്‌നാട്ടില്‍ പരമാവധി ചൂട് പതിവിലും 0.35 ഡിഗ്രി സെല്‍ഷ്യസ് കുറവായിരിക്കും. കര്‍ണാടകത്തില്‍ 0.57 ഡിഗ്രിയും, ആന്ധ്രാപ്രദേശില്‍ 0.33 ഡിഗ്രിയും കുറയും. ചൂടില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനത്തിന് സാധ്യതയുള്ളത് ഒഡീഷയിലും ഛത്തീസ്ഗഡിലുമാണ്. ഒഡീഷയില്‍ 0.66 ഡിഗ്രിയും, ഛത്തീസ്ഗഡില്‍ 0.8 ഡിഗ്രിയും ചൂട് കൂടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു