കേരളം

'നാട് നന്നാകാന്‍ യുഡിഎഫ്'; പരസ്യവാചകം റെഡി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നാട് നന്നാകാന്‍ യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പുതിയ മുദ്രാവാക്യവുമായി ഐക്യമുന്നണി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കൊപ്പം വാക്കുനല്‍കുന്നു യുഡിഎഫ് എന്നും പരസ്യത്തിലുണ്ട്. പ്രധാന മുദ്രാവാക്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്.  ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാമെന്നതാണ് അഭ്യർത്ഥനയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു.

സർക്കാരിൻ്റെ അഴിമതികൾ ഉൾപ്പടെ യുഡിഎഫ് പ്രചരണ വിഷയമാക്കും. പിആർഡി പരസ്യത്തിലെ പൊള്ളത്തരം പുറത്ത് കൊണ്ട് വരും. ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരിൽ പ്രകടനപത്രിക തയ്യാറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി. 

മസാല ബോണ്ട് വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇപ്പോൾ കേസ് എടുത്തത് നല്ല ഉദ്ദേശത്തോടെയല്ല. വികസനത്തെ അട്ടിമറിക്കാൻ എൻഫോഴ്സ്മെന്റ് ശ്രമിക്കുന്നുവെന്ന് പറയാൻ ഇടതുമുന്നണിക്ക് അവസരം കൊടുക്കുന്ന നീക്കമാണിത്. 2019 ൽ കൊടുത്ത പരാതിയിലാണ് ഇപ്പോഴത്തെ കേസ്. തോമസ് ഐസക്കിന്റേത് സുരക്ഷിതമായിരുന്നുള്ള വെല്ലുവിളിയാണ്.  ബിജെപിയും സിപിഎമ്മും തമ്മിൽ പരസ്പര ധാരണയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

ശ്രീ എമ്മിന് നാലേക്കർ കൊടുക്കാനുള്ള സർക്കാർ തീരുമാനം നിഗൂഢത നിറഞ്ഞതാണ്. ശ്രീ എമ്മുമായി എന്ത് ബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന് പാരിതോഷികമായാണ് ശ്രീ എമ്മിന് ഭൂമി ലഭിച്ചത്. ഇത് അപകടകരമായ ബന്ധമാണ്.  ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയിൽ സീറ്റ് വീതംവെപ്പ് രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഉറപ്പാണ് എല്‍ഡിഎഫ്' എന്നതാണ് പുതിയ ഇടതുമുന്നണിയുടെ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നിങ്ങനെയാണ് ഉപ തലക്കെട്ടുകള്‍. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ