കേരളം

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ ബഹിഷ്‌കരണ സമരത്തില്‍ ; കരിദിനം ആചരിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ സമരത്തിലേക്ക്. പേ വാര്‍ഡ് ഡ്യൂട്ടി, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കും. നോണ്‍ കോവിഡ് യോഗങ്ങളും ബഹിഷ്‌കരിക്കും. ഇന്നുമുതല്‍ എല്ലാ ദിവസവും കരിദിനം ആചരിക്കും.

ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഈ മാസം 17 ന് ഓ പി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കോവിഡ് വാക്‌സിനേഷന്‍ നടക്കുന്ന സമയത്ത് സമരം പ്രഖ്യാപിച്ചത് അനാവശ്യ നടപടിയാണെന്നും, ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ സമരം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് സംശയിക്കുന്നു. 

ഡോക്ടര്‍മാരുമായി ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. അപാകതകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഡോക്ടര്‍മാരെ അറിയിച്ചിട്ടുള്ളതാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി