കേരളം

എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തില്‍ ഷൂ വിസില്‍ കുടുങ്ങി; റിജിഡ് ബ്രോങ്കോസ്‌കോപ്പി ; അത്ഭുത രക്ഷപ്പെടല്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : എട്ടുവയസ്സുകാരിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസില്‍ സങ്കീര്‍ണ റിജിഡ് ബ്രോങ്കോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു.  കാസര്‍കോട് സ്വദേശിനിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ ഷൂ വിസിലാണ് കണ്ടെത്തി പുറത്തെടുത്തത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് എട്ടുവയസ്സുകാരിയുടെ ജീവന്‍ രക്ഷിക്കാനായത്. 

ഒരു മാസത്തിലേറെയായി നിര്‍ത്താതെ ചുമയും ശ്വാസതടസ്സവും കാരണം കാസര്‍കോട് ഗവ. ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. പരിയാരത്ത് വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ശ്വാസനാളത്തില്‍ മറ്റെന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായി തെളിഞ്ഞു. 

വലത്തേ ശ്വാസകോശത്തിലെ താഴെഭാഗം പൂര്‍ണമായും അടഞ്ഞ നിലയില്‍ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. ഉടന്‍ പീഡിയാട്രിക് റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയ്ക്ക് കുട്ടിയെ വിധേയമാക്കി  കുടുങ്ങിക്കിടന്ന വിസില്‍ പുറത്തെടുക്കുകയായിരുന്നു. കുട്ടി സുഖംപ്രാപിച്ചുവരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് അറിയിച്ചു..
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ