കേരളം

മാറ്റിവെച്ച പരീക്ഷ മാര്‍ച്ച് 15ന്; യുജി പരീക്ഷകള്‍ പുനഃക്രമീകരിച്ചതായി സാങ്കേതിക സര്‍വകലാശാല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാറ്റിവെച്ച പരീക്ഷകള്‍ മാര്‍ച്ച് 15ന് നടക്കുമെന്ന് സാങ്കേതിക സര്‍വകലാശാല. മാര്‍ച്ച് രണ്ടിന് സംയുക്ത വാഹന പണിമുടക്ക് ആയിരുന്നതിനാല്‍ മാറ്റിവച്ച പരീക്ഷകളാണ് ഈ ദിവസം നടക്കുക. ഏപ്രില്‍ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 5 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുമുണ്ട്.  

പല കോളേജുകളിലും കൃത്യസമയത്ത് സിലബസ് പൂര്‍ത്തിയാക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര (എംബിഎ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. കൂടാതെ ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച്  മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. പുനഃക്രമീകരിച്ച ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന