കേരളം

കുറ്റ്യാടിയില്‍ കുഞ്ഞമ്മദ് കുട്ടി, പൊന്നാനിയില്‍ ടിഎം സിദ്ദിഖിനെയും സ്ഥാനാര്‍ഥിയാക്കണം; പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകര്‍ തെരുവില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സിപിഎം സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ കുറ്റ്യാടിയിലും പൊന്നാനിയിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം. പൊന്നാനിയില്‍ ടി.എം.സിദ്ദിഖിനെയും കുറ്റ്യാടിയില്‍ കെപി കുഞ്ഞമ്മദ് കുട്ടിയെയും സ്ഥാനാര്‍ഥിയാക്കാണം എന്നാവശ്യപ്പെട്ടാണ് സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. 

സിദ്ദിഖിനെയും കുഞ്ഞമ്മദ് കുട്ടിയെയും അനുകൂലിച്ച് മണ്ഡലത്തില്‍ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു തിങ്കളാഴ്ച  വൈകിട്ട് പ്രവര്‍ത്തകര്‍ പ്രകടനവുമായി രംഗത്തിറങ്ങിയത്. 

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു പകരം ടി.എം.സിദ്ദിഖിനെയാണു പൊന്നാനിയിലേക്കു സിപിഎം ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പിന്നീട് സംസ്ഥാന കമ്മിറ്റി അംഗം പി.നന്ദകുമാറിന്റെ പേരു നിര്‍ദേശിക്കപ്പെട്ടതോടെയാണു പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ഞായരാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു.

കുറ്റ്യാടി സീറ്റ് കേരളാ കോണ്‍ഗ്രസ് എം ന് നല്‍കിയിരുന്നു. ഇതിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ തവണ സിപിഎം സ്ഥാനാര്‍ഥി കെകെ ലതിക മുസ്ലീം ലീഗിലെ സ്ഥാനാര്‍ഥി പാറയ്ക്കല്‍  അബ്ദുള്‌ലയോട് പരാജയപ്പെട്ടിരുന്നു. കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍  കഴിയുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി