കേരളം

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വിലക്കി ഹൈക്കോടതി; മൂന്നാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വിലക്കി ഹൈക്കോടതി.  മൂന്നാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കാനും വിവിധ വകുപ്പ് മേധാവിമാര്‍ക്കും കമ്പനികള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പറേഷനുകള്‍ക്കും ഐഎച്ച്ആര്‍ഡി അടക്കമുള്ള സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കാനും കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു.

സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകം. സ്ഥിരപ്പെടുത്തല്‍ ഉമാദേവിക്കേസിലെ സുപ്രീം കോടതി വിധിക്ക് എതിരെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഐഎച്ച്ആര്‍ഡിക്ക് കീഴിലുള്ള തിരുവനന്തപുരത്തെ എഞ്ചിനീയറിങ് കോളേജിലെ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിച്ചത്. ഹര്‍ജിക്കാരുടെ ആവശ്യം സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാരും പി.ഗോപിനാഥുമടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു