കേരളം

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റും; സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ മാസം പതിനേഴിനു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടി. അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു ഡ്യൂട്ടി ഉള്ളതിനാല്‍ പരീക്ഷ നടത്തല്‍ പ്രയാസമാവുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ തെരഞ്ഞെടുപ്പിനു ശേഷം നടത്തുന്ന വിധത്തില്‍ പുനക്രമീകരിക്കാന്‍ അനുമതി തേടിയാണ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ ഉള്ളതിനാല്‍ കമ്മിഷന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു തീരുമാനമെടുക്കാനാവൂ. 

മാര്‍ച്ച് പതിനേഴിനു തുടങ്ങി ഏപ്രില്‍ രണ്ടിനു തീരുന്ന വിധത്തിലായിരുന്നു വാര്‍ഷിക പരീക്ഷകള്‍ ക്രമീകരിച്ചിരുന്നത്. അധ്യാപകര്‍ക്കു തെരഞ്ഞെടുപ്പു പരീശീലന ക്ലാസുകളില്‍ ഉള്‍പ്പെടെ ഹാജരാവേണ്ടി വരുന്നതിനാല്‍ പരീക്ഷാ നടത്തിപ്പിനു പ്രയാസം നേരിടുമെന്നു വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നാലു ദിവസം കൊണ്ട് ക്ലാസ് മുറികളെ പരീക്ഷയ്ക്കു വേണ്ടി ഒരുക്കുക എന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് സര്‍ക്കാര്‍ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം