കേരളം

വനിതാ ദിനത്തിൽ നാല് വിമാനങ്ങൾ വനിതകൾ പറത്തും; എയർ ഇന്ത്യ എക്സ്പ്രസിന്റെ ആഘോഷം  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനം പ്രമാണിച്ച് എയർ ഇന്ത്യ എക്സ്പ്രസിന്റെ നാല് വിമാനങ്ങൾ ഇന്ന് വനിതകൾ പറത്തും. കൊച്ചി, തിരുച്ചിറപ്പിള്ളി, തിരുവനന്തപുരം, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളാണ് വനിതകൾ നിയന്ത്രിക്കുക. വിമാനങ്ങളിലെ എല്ലാ ജീവനക്കാരും വനിതകളായിരിക്കും. 

കൊച്ചിയിൽ നിന്ന് ദോഹയിലേക്കുള്ള സർവീസാണ് വനിതകൾ നിയന്ത്രിക്കുക. വനിതാദിനത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികളാണ് എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിട്ടുള്ളത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എയർ ഇന്ത്യ വനിത ജീവനക്കാർക്കായി തിങ്കളാഴ്ച കായൽ യാത്രയും ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ