കേരളം

സിപിഐയ്ക്ക് അതൃപ്തി; ചവറയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രമില്ല, സുജിത്ത് സ്വതന്ത്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അന്തരിച്ച എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ സുജിത്ത് വിജയന്‍ ചവറയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഐയുടെ അതൃപ്തിയെ തുടര്‍ന്നാണ് സിപിഎം ചിഹ്നത്തില്‍ മത്സരിപ്പിക്കാതെ സ്വതന്ത്രനായി നിര്‍ത്തുന്നത്. ഇതോടെ കൊല്ലം ജില്ലയില്‍ സിപിഎമ്മിനും സിപിഐയ്ക്കും നാലുവീതം സീറ്റായി. 

സിഎംപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച വിജയന്‍പിള്ള അന്തരിച്ചപ്പോള്‍ മകന്‍ ഡോ. സുജിത്ത് വിജയനെ സിപിഎം ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. എന്നാല്‍ കൊല്ലം ജില്ലയില്‍ ഒരുസീറ്റുകൂടി വേണമെന്ന് ആവശ്യപ്പെട്ട് സിപിഐ രംഗത്തെത്തി.

ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോന്റെ കുന്നത്തൂര്‍ വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ താന്‍ തന്നെ വീണ്ടും മത്സരിക്കുമെന്ന് കുഞ്ഞുമോന്‍ നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് സിപിഐയെ അനുനയിപ്പിക്കാനായി സുജിത്ത് വിജയനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി