കേരളം

വട്ടിയൂര്‍ക്കാവ് തിരിച്ചുപിടിക്കാന്‍ ഉമ്മന്‍ ചാണ്ടി? നേമത്ത് കെ മുരളീധരന്‍? ; അപ്രതീക്ഷിത നീക്കം, ചര്‍ച്ചകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലം തിരിച്ചുപിടിക്കുന്നതിനായി മത്സര രംഗത്തിറങ്ങാന്‍ കെ മുരളീധരന്‍ എംപി സന്നദ്ധത അറിയിച്ചതായി സൂചന. നേമത്ത് ശക്തമനായ സ്ഥാനാര്‍ഥി വേണമെന്ന ഹൈക്കമാന്‍ഡിന്റെ സമ്മര്‍ദത്തിന് മുരളീധരന്‍ വഴങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ ആരും മത്സരിക്കില്ലെന്നായിരുന്നു മുരളീധരന്‍ നേരത്തെ അറിയിച്ചത്. താന്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ തെറ്റായ പ്രചാരണമാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നു നടന്ന സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡില്‍നിന്ന് പുതിയ നിര്‍ദേശം ഉയരുകയായിരുന്നു.

കഴിഞ്ഞ തവണ ബിജെപി പിടിച്ച നേമം മണ്ഡലം എങ്ങനെയും ജയിക്കണമെന്ന നിര്‍ദേശമാണ് ഹൈക്കമാന്‍ഡ് മുന്നോട്ടുവച്ചത്. വട്ടിയൂര്‍ക്കാവിലും ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന് ആവശ്യമുയര്‍ന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോ ഈ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന നിര്‍ദേശവും ചര്‍ച്ചകളിലുണ്ടായി. കഴക്കൂട്ടത്തും മുന്‍നിര നേതാക്കളില്‍ ഒരാള്‍ വേണമെന്നും ആരാണ് വെല്ലുവിളി ഏറ്റെടുക്കുകയെന്നും മുതിര്‍ന്ന നേതാക്കള്‍ ആരാഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ നേമത്ത് മത്സരിക്കാമെന്ന് മുരളീധരന്‍ അറിയിക്കുകയായിരുന്നു.

എംപിമാര്‍ മത്സര രംഗത്തുണ്ടാവാനുള്ള സാധ്യത തള്ളാനാവില്ലെന്ന സൂചനയാണ് രാവിലെ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നല്‍കിയത്. ചര്‍ച്ചകള്‍ നടക്കുകയാണെന്നും വൈകാതെ അറിയാനാവുമെന്നുമാണ്, എംപിമാര്‍ മ്ത്സരിക്കുമോയെന്ന ചോദ്യത്തോടു പ്രതികരിച്ചുകൊണ്ട് വേണുഗോപാല്‍ പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത