കേരളം

കുറ്റ്യാടിയിൽ പ്രതിഷേധം ശക്തം ; സിപിഎം ഏരിയാ കമ്മിറ്റി അം​ഗം വിമത സ്ഥാനാർത്ഥിയാകും ?

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ എൽഡിഎഫിനെതിരെ വിമത സ്ഥാനാർത്ഥിയെ മൽസരിപ്പിക്കാൻ നീക്കം. സിപിഎം ഏരിയാ കമ്മിറ്റി അം​ഗത്തെ വി‌മത സ്ഥാനാർത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. കുറ്റ്യാടി ഘടകകക്ഷിക്ക് വിട്ടുനൽകിയതിനെതിരെ ഇന്ന് വൈകീട്ട് ടൗണിൽ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം വിമത സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 

വർഷങ്ങളായി സിപിഎം മൽസരിച്ചുകൊണ്ടിരിക്കുന്ന കുറ്റ്യാടി സീറ്റ് കേരള കോൺ​ഗ്രസ് ജോസ് കെ മാണി പക്ഷത്തിന് നൽകാനുള്ള തീരുമാനമാണ് വിവാദമായത്. സിപിഎം തീരുമാനത്തിനെതിരെ പ്രദേശത്തെ പാർട്ടി പ്രവർത്തകർ രം​ഗത്തു വരികയായിരുന്നു. കുറ്റ്യാടിയിൽ സിപിഎം തന്നെ മൽസരിക്കണമെന്നും ജനകീയനായ കെ പി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം.

ഇക്കാര്യം ഉന്നയിച്ച് പാർട്ടി പ്രവർത്തകർ കഴിഞ്ഞ ദിവസം കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പ്രതിഷേധമാർച്ചിൽ പങ്കെടുത്തത് സിപിഎം പ്രവർത്തകരാണെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും എളമരം കരീം എംപിയും സമ്മതിച്ചിരുന്നു. ഘടകകക്ഷിക്ക് സീറ്റ് നൽകിയതിലുള്ള പ്രതിഷേധമാണെന്നും, പ്രവർത്തകരെ കാര്യം പറഞ്ഞു മനസ്സിലാക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും ഇരുവരും പറഞ്ഞു. 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി