കേരളം

നേമത്ത് മത്സരിക്കാന്‍ തയ്യാറെന്ന് ഉമ്മന്‍ചാണ്ടി; പുതുപ്പള്ളിയില്‍ ചാണ്ടിഉമ്മന്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രിയും  കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമെ അന്തിമ തീരുമാനം ഉണ്ടാവൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. നേമത്ത് പരിഗണിച്ച കെ മുരളീധരന്‍ എംപി, സ്ഥാനാര്‍ഥിയാകില്ലെന്നും സൂചനയുണ്ട്. അതേസമയം ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. 

ബിജെപിയുടെ വരവോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മണ്ഡലത്തില്‍ ഇത്തവണ അട്ടിമറി മുന്നേറ്റം നേടണമെന്ന ഉറച്ച തിരുമാനത്തിലാണ് കോണ്‍ഗ്രസ്.അഞ്ച് തവണ കോണ്‍ഗ്രസ് മത്സരിച്ച് വിജയിച്ച മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഇറങ്ങിയാല്‍ മണ്ഡലം പിടിക്കാന്‍  സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. 2011 ലായിരുന്നു എല്‍ഡിഎഫ് വിട്ടുവന്ന ജനതാദാളിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. തുടര്‍ന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

നേരത്തേ തന്നെ മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഇതിനെ തള്ളി ഉമ്മന്‍ചാണ്ടി  രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവസാനനിമിഷം ഉമ്മന്‍ചാണ്ടി മത്സരിക്കാന്‍ തയ്യാറാണെന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കുകയായിരുന്നു. മുന്‍ എംഎല്‍എ വി ശിവന്‍ കുട്ടിയാണ് നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി മുന്‍ അധ്യക്ഷന്‍ കുമ്മന്‍ രാജശേഖരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍്ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര