കേരളം

ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസം: അടുത്തയാഴ്ച മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സീസണ്‍ ടീക്കറ്റ് റെയില്‍വേ പുനഃസ്ഥാപിക്കുന്നു. ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസിലും മെമു വണ്ടികളിലുമാണ് സീസണ്‍ ടിക്കറ്റ് അനുവദിക്കുക. 

പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ 17 മുതലാണ്‌ സീസണ്‍ ടിക്കറ്റ് അനുവദിക്കുന്നത്. എസി കോച്ചും രണ്ട് സെക്കന്‍ഡ് സിറ്റിങ് കോച്ചും ഒഴികെ മറ്റെല്ലാം അണ്‍ റിസര്‍വ്ഡ് കോച്ചുകളാക്കും. മെമു വണ്ടികളില്‍ 15 മുതല്‍ ഓടിത്തുടങ്ങുമ്പോള്‍ സീസണ്‍ ടിക്കറ്റ് നല്‍കും.

ലോക്ഡൗണ്‍ തുടങ്ങിയത് 2020 മാര്‍ച്ച് 24 നാണ്. ആ മാസം സീസണ്‍ ടിക്കറ്റ് എടുത്തവരില്‍ 20 ദിവസം ബാക്കിയുള്ള ടിക്കറ്റ് മുന്‍കാല പ്രാബല്യത്തോടെ റെയില്‍വേ പരിഗണിക്കും. 

ഈ ട്രെയിന്‍ നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും സീസണ്‍ ടിക്കറ്റ് അടക്കം നല്‍കാന്‍ യുടിഎസ് കൗണ്ടര്‍ തുറക്കും. കേരളത്തില്‍ ഇപ്പോള്‍ ഓടുന്ന മുഴുവന്‍ തീവണ്ടികളിലും റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത് മാത്രമേ യാത്ര ചെയ്യാനാകൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു