കേരളം

കുറ്റ്യാടിയില്‍ സിപിഎം; എഎ റഹീം സ്ഥാനാര്‍ഥിയായേക്കും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഒടുവില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴങ്ങി സിപിഎം. കുറ്റ്യാടി മണ്ഡലം കേരളാ കോണ്‍ഗ്രസില്‍ സിപിഎം തിരികെ വാങ്ങി. മൂന്നണിയുടെ കെട്ടുറപ്പിന്റെ ഭാഗമായി മണ്ഡലം സിപിഎമ്മിന് തിരികെ നല്‍കുമെന്ന് പാര്‍ട്ടി നേതാവ് ജോസ് കെ മാണി പറഞ്ഞു. സംസ്ഥാനത്തെ തുടര്‍ഭരണ സാധ്യത കണക്കിലെടുത്താണ് സീറ്റ് സിപിഎമ്മിന് നല്‍കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റ്യാടി മണ്ഡലത്തില്‍ പുറത്തുനിന്നുള്ള ആളെയാവും സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം സ്ഥാനാര്‍ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെപി കുഞ്ഞമ്മദ് കുട്ടിയെ സ്ഥാനാര്‍ഥിയാക്കണ്ടതില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. കെടി കുഞ്ഞിക്കണ്ണന്റെയും ടിപി ബിനീഷിന്റെയും പേരുകളും പരിഗണിച്ചിരുന്നു. 

12 സീറ്റുകളിലാണ് കേരളാ കോണ്‍ഗ്രസ് മത്സരിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'