കേരളം

ഭർത്താവിനോടുള്ള വൈരാ​ഗ്യം തീർത്തത് ഭാര്യയെ കൊന്ന്, ഇരിങ്ങാലക്കുടയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ; ഭർത്താവിനോടുള്ള വൈ​രാ​ഗ്യത്തിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്. വീട്ടിൽ ആക്രമിച്ചു കയറിയ സംഘം വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദർശൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി