കേരളം

മെമു സർവീസുകൾ ഓടിത്തുടങ്ങി; ജനറൽ, സീസൺ ടിക്കറ്റുകൾ സ്റ്റേഷനിൽ നിന്ന്; റീവലിഡേഷൻ സൗകര്യം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇന്ന് മുതൽ മെമു സർവീസുകൾ  പുനരാരംഭിക്കുമ്പോൾ അവ കടന്നു പോകുന്ന  സ്റ്റേഷനുകളിൽ നിന്ന് ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇതിനായി ഇന്ന് മുതൽ സ്റ്റേഷനുകളിൽ കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും. 

17 മുതൽ അൺറിസർവ്ഡ് കോച്ചുകളുമായി സർവീസ് നടത്തുന്ന ​ഗുരുവായൂർ- പുനലൂർ- ​ഗുരുവായൂർ (06327/ 06328) എക്സ്പ്രസ് നിർത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്ന് മുതൽ ജനറൽ ടിക്കറ്റും സീസൺ ടിക്കറ്റും ലഭിക്കും. യുടിഎസ് ഓൺ മൊബൈൽ സേവനം പുനഃസസ്ഥാപിച്ചിട്ടില്ല. നിലവിൽ സർവീസ് നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാൻ മുൻകൂട്ടി റിസർവ് ചെയ്യണമെന്ന നിബന്ധന തുടരും. 

സീസൺ ടിക്കറ്റ് യാത്രക്കാരുടെ സൗകര്യാർഥം ദക്ഷിണ റെയിൽവേ റീവലിഡേഷൻ സൗകര്യം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 24ന് ശേഷം വാലിഡിറ്റി ഉണ്ടായിരുന്ന സീസൺ ടിക്കറ്റുകൾക്കാണ് ഈ സൗകര്യം. ലോക്ക്ഡൗൺ മൂലം ട്രെയിൻ സർവീസുകൾ നിർത്തിവച്ച ​ദിവസത്തിന് ശേഷം സീസൺ ടിക്കറ്റിൽ എത്ര ​ദിവസം വാലിഡിറ്റി ബാക്കി ഉണ്ടായിരുന്നോ, മാർച്ച് 15 അടിസ്ഥാനമാക്കി അത്രയും ദിവസം പുതിയ സീസൺ വാലി‍‍ഡിറ്റിയായി അനുവദിക്കും.  

കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, എറണാകുളം-  ഷൊർണൂർ മെമു സർവീസുകളാണ് ഇന്ന്  പുനരാരംഭിച്ചിരിക്കുന്നത്. അഞ്ച് സർവീസുകൾ നാളെയും മറ്റന്നാളുമായി പുനരാരംഭിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു