കേരളം

പി സി തോമസ് എന്‍ഡിഎ വിട്ടു, ജോസഫ്-തോമസ് ലയനം ഇന്ന് കടുത്തുരുത്തിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പി സി തോമസ് എന്‍ഡിഎ വിട്ടു. സീറ്റ് നിഷേധിച്ചതിനാലാണ് എന്‍ഡിഎ വിട്ടതെന്ന് പി സി തോമസ് പറഞ്ഞു. പി ജെ ജോസഫ് വിഭാഗം പി സി തോമസിന്റെ പാര്‍ട്ടിയില്‍ ലയിക്കും. 

ലയനത്തോടെ പി ജെ ജോസഫ് പാര്‍ട്ടി ചെയര്‍മാനാവും. പി സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനും, മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനുമാവും. ഇന്ന് കടുത്തുരുത്തിയില്‍ നടക്കുന്ന യോഗത്തില്‍ ലയന പ്രഖ്യാപനം ഉണ്ടാവും. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസ് എന്ന പേര് ലഭിക്കുകയും, തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ കാര്യത്തില്‍ പരിഹാരമാവുകയും ചെയ്യും. 

എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണ് പി സി തോമസ്. എന്നാല്‍ ബിജെപിയില്‍ നിന്ന് വലിയ അവഗണന നേരിട്ടെന്നാണ് പി സി തോമസ് പക്ഷത്തിന്റെ വിലയിരുത്തല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു