കേരളം

കളിച്ചുകൊണ്ടിരിക്കെ ചാടിവീണ പുലി കഴുത്തില്‍ പിടിമുറുക്കി; 12കാരന് ഗുരുതര പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്


വാൽപാറ: കളിച്ചുകൊണ്ടിരിക്കെ പുലിയുടെ 12കാരന് നേർക്ക് പുലിയുടെ ആക്രമണം. വാൽപാറ  സമീപം ഉള്ള ഷോളയാർ എസ്റ്റേറ്റിലെ താമസക്കാരനും ഹോട്ടൽ ജീവനക്കാരനുമായ മലയാളി സതീഷ് മണിയുടെ മകൻ ഈശ്വര(12)നാണു പരുക്കേറ്റത്. കഴുത്തിലും കയ്യിലും ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്.

ഈശ്വരയും മൂത്ത സഹോദരനും മറ്റു രണ്ടു കുട്ടികളും ചേർന്നു വീടിനു സമീപം കളിച്ചുകൊണ്ടിരുന്നപ്പോഴാണു സംഭവം.  തൊട്ടടുത്തുള്ള തേയിലത്തോട്ടത്തിൽ നിന്നു ചാടിവീണ പുലി കുട്ടിയുടെ കഴുത്തിനു പിടിക്കുകയായിരുന്നു. 

ഇതുകണ്ട മറ്റു കുട്ടികൾ കരഞ്ഞു ബഹളം വയ്ക്കുന്നത് കേട്ട് തേയിലത്തോട്ടത്തിൽ നിന്നുള്ളവർ ഓടിയെത്തി. എന്നാൽ അപ്പോഴേക്കും പുലി പിടിവിട്ടു തേയിലത്തോട്ടത്തിലേക്കു കടന്നുകളഞ്ഞു. ഉടൻ തന്നെ കുട്ടിയെ ഷോളയാർ  എസ്റ്റേറ്റ് വക ആശുപത്രിയിൽ കൊണ്ടുപോയി പ്രാഥമിക ചികിത്സ നൽകി. പിന്നീട് വാൽപാറ ഗവ ആശുപത്രിയിലേക്കു മാറ്റി. എന്നാൽ, ഗുരുതരമായ പരുക്കായതിനാൽ  പൊള്ളാച്ചിയിലേക്കു കൊണ്ടുപോയി. ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി