കേരളം

ബിജെപിക്ക് നിര്‍ണായകം ; പത്രിക തള്ളിയതിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. ഇന്ന് സത്യവാങ്മൂലം സര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ജസ്റ്റിസ് എന്‍ നഗരേഷ് നിര്‍ദേശം നല്‍കിയിരുന്നു. 

തലശ്ശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ എന്നിവരുടെ പത്രികകളാണ് തള്ളിയത്. ഇതിനെതിരെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.

തലശ്ശേരിയിലെ പത്രികയോടൊപ്പം നല്‍കിയ ഫോറം എയില്‍ ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരില്‍ നല്‍കിയ ഫോറത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകള്‍ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കല്‍ പിഴവ് മാത്രമായിരുന്നു ഇതെന്നാണ് ഹര്‍ജിക്കാരുടെ വാദം.

പിറവത്തും  കൊണ്ടോട്ടിയിലും സ്ഥാനാര്‍ത്ഥിമാര്‍ക്ക് പിഴവ് തിരുത്താന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ സമയം അനുവദിച്ചിരുന്നു എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയുടെ നിറംനോക്കി റിട്ടേണിങ് ഓഫീസര്‍മാര്‍ തീരുമാനമെടുക്കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍, ഫോറം എയും ബിയും പത്രികയുടെ ഭാഗം തന്നെയാണെന്നും അതില്‍ പിഴവുണ്ടെങ്കില്‍ പത്രിക തള്ളാമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും കമ്മീഷന്‍ വാദിച്ചു. എന്നാല്‍, വിഷയത്തില്‍ വ്യക്തമായ നിര്‍ദേശം തെരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്നു ലഭിച്ചിട്ടില്ലെന്ന് അസി. സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ റെഡ് കാര്‍പ്പറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി