കേരളം

വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗം, ഇരട്ട വോട്ടിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ക്രമക്കേടില്‍ ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം. ജനാധിപത്യപ്രക്രിയയെത്തന്നെ അട്ടിമറിക്കുന്ന ആസൂത്രിതനടപടിയുടെ ഭാഗമാണ് കള്ളവോട്ട്. വ്യാജവോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത് എന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി രമേശ് ചെന്നിത്തല ആരോപിച്ചു. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. കല്യാശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുള്ളതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ 537 ആണ്. ചേര്‍ത്തലയില്‍ പൂഞ്ഞാറിലും അരൂരിലും ഉള്ളവര്‍ക്ക് വോട്ടുണ്ട്. ഇത്തരത്തില്‍ ആകെ 1205 വ്യാജ വോട്ടാണുള്ളത്. വ്യാജമായി കോണ്‍ഗ്രസുകാര്‍ ചേര്‍ത്താലും കമ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ആരോപണത്തിനു മറുപടിയായി ചെന്നിത്തല പറഞ്ഞു. കള്ളവോട്ടര്‍മാരെ ചേര്‍ത്തതും സിപിഎമ്മുകാരാണെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തി. 

സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന് മനസിലായി. നിയമസഭയില്‍ അതിരുവിട്ട അഴിമതി നടത്തിയതിന്റെ കാരണവും വ്യക്തമായെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്പീക്കര്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്