കേരളം

സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍; ഇത്തവണ 3100 രൂപ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100 രൂപയാണ് ലഭിക്കുക. സാമ്പത്തിക വര്‍ഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഈസ്റ്റര്‍, വിഷു പ്രമാണിച്ചാണ് പരമാവധി നേരത്തെ എല്ലാവര്‍ക്കും ഏപ്രിലിലെ അടക്കം പെന്‍ഷന്‍ എത്തിക്കുന്നത്.

ബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവര്‍ക്ക് മാര്‍ച്ചിലെ തുക വ്യാഴാഴ്ച മുതല്‍ അക്കൗണ്ടിലെത്തും. തുടര്‍ന്ന് ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങള്‍വഴി വാങ്ങുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ ലഭിക്കും.  

വിതരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കും. മാര്‍ച്ചിലേക്ക് 772.36 കോടിയും ഏപ്രിലിലേക്ക് 823.85 കോടിയുമാണ് നീക്കിവച്ചത്. ഇതില്‍ 1399.34 കോടി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 196.87 കോടി ക്ഷേമനിധി ബോര്‍ഡുകള്‍ക്കും നല്‍കും. സംസ്ഥാനത്ത് 49,41,327 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരും 11,06,351 ക്ഷേമനിധി പെന്‍ഷന്‍കാരുമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ