കേരളം

കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട; പിണറായി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കിഫ്ബിയിലെ ആദായനികുതി വകുപ്പ് റെയ്ഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയുടെ പേരില്‍ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് പിണറായി പറഞ്ഞു. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ ആര്‍ക്കും കഴിയില്ല. ആദായനികുതി പരിശോധന ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണ്. നെയ്യാറ്റിന്‍കരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.

അധികാരമുണ്ടെന്ന് കരുതി എവിടെയും ചെന്ന്  കയറരുത്.  കിഫ്ബിയുടെ ഓഫീസല്‍ പാഞ്ഞുകയറിയ ഉദ്യോഗസ്ഥന്‍മാര്‍ അവരുടെ വ്യക്തിപരമായ തീരുമാനത്തിന്റെ ഭാഗമായല്ല പരിശോധന നടത്തിയത്. ചില ഉന്നത ഉദ്യോഗസ്ഥന്‍മാരുടെയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടലിന്റ ഭാഗമായാണ് പരിശോധന നടത്തിയത്. കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് പിണറായി പറഞ്ഞു. 

കിഫ്ബിയില്‍ പരിശോധന നടത്തിയതിലൂടെ അല്‍പം അപമാനിച്ചുകളയാം എന്ന് കരുതിയാല്‍ അപമാനിതരാകുന്നത് കേന്ദ്രമാണെന്ന് തിരിച്ചറിയണം. നാടിന്റെ വികസനം തകര്‍ക്കാനുള്ള നീക്കത്തെ ഈ നാട് ഒരുതരത്തിലും അംഗീകരിക്കില്ല, കൃത്യമായ മറുപടി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി നല്‍കുമെന്ന് പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം