കേരളം

എക്‌സിബിഷന്‍ നിയന്ത്രണം നീക്കണം; ഇല്ലെങ്കില്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കും; കലക്ടറുടെ യോഗം ബഹിഷ്‌കരിച്ച് സംഘാടക സമിതി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ എക്‌സിബിഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് സംഘാടക സമിതി. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്‌സിബിഷനും ഉപേക്ഷിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. കലക്ടര്‍ വിളിച്ച യോഗം സംഘാടക സമിതി ബഹിഷ്‌കരിച്ചു. 

എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ് എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. അല്ലാതെ എക്‌സ്ബിഷന്‍ നടത്തിയാല്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. 

എന്നാല്‍ ദിനംപ്രതി 200പേര്‍ക്ക് മാത്രം സന്ദര്‍ശനാനുമതി നല്‍കുക എന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് സംഘാടക സമതിയുടെ നിലപാട്. പൂരം ഇല്ലാതാക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സംഘാടക സമിതി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി