കേരളം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജയിലിലായി; ജാമ്യത്തിലിറങ്ങി അതേ കുട്ടിയെ വീണ്ടും പീഡിപ്പിച്ചു, അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലിലായ പ്രതി ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

കുളത്തൂപ്പുഴ വലിയേല മഠത്തിക്കോണം അജിത്ത് (23) ആണ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസമാണ് ഇയാൾ  പെണ്‍കുട്ടിയെ വിളിച്ചുവരുത്തി വീണ്ടും പീഡിപ്പിച്ചത്. 

ഒരുവര്‍ഷംമുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന അജിത്ത് അടുത്തിടെയാണ് ജാമ്യത്തിറങ്ങിയത്. കുളത്തൂപ്പുഴ പൊലീസ് 
അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി