കേരളം

നേതാക്കള്‍ക്കെതിരെ ഊഹാപോഹങ്ങള്‍ പുറത്തുവിടുന്നതിന് പിന്നില്‍ രഹസ്യ അജന്‍ഡ ; ഇഡിക്കെതിരെ സര്‍ക്കാര്‍ സത്യവാങ്മൂലം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ക്രൈംബ്രാഞ്ച് കേസിനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.  രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ഊഹാപോഹങ്ങള്‍ പുറത്തുവിടുന്നതിന് പിന്നില്‍ രഹസ്യ അജന്‍ഡയുണ്ട്. സ്വപ്‌നയുടെ ശബ്ദരേഖയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടത് ഇഡി തന്നെയാണെന്ന് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. 

ഇഡിക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ്. ശബ്ദരേഖയിലുള്ളത് തന്റെ ശബ്ദം തന്നെയാണെന്ന് സ്വപ്‌ന സമ്മതിച്ചിട്ടുണ്ട്. അത് കെട്ടിച്ചമച്ചതാണെന്ന ആരോപണം ഇ ഡി പോലും ഉന്നയിക്കുന്നില്ല. അതിനാല്‍ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

ശബ്ദരേഖയില്‍ പറയുന്നതാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയ സാക്ഷികളുടെ മൊഴിയിലുമുള്ളത്. ഹര്‍ജി നല്‍കിയ ഇ ഡി ഉദ്യോഗസ്ഥന്‍ പി രാധാകൃഷ്ണന്‍ കേസില്‍ ഇതുവരെ പ്രതിയല്ല. അതിനാല്‍ ഇയാളുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറയുന്നു. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍