കേരളം

41ല്‍ 35 സേനാംഗങ്ങള്‍ക്കും കോവിഡ്: വര്‍ക്കല ഫയര്‍‌സ്റ്റേഷന്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വര്‍ക്കല ഫയര്‍‌സ്റ്റേഷന്‍ അടച്ചു. വര്‍ക്കല ഫയര്‍‌സ്റ്റേഷനിലെ 41 അഗ്നിശമന സേനാംഗങ്ങളില്‍ 35 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായാണ് ഫയര്‍‌സ്റ്റേഷന്‍ അടച്ചത്.

കഴിഞ്ഞദിവസം മുതല്‍ കേരളത്തിലും കോവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. രാജ്യം കോവിഡ് രണ്ടാം തരംഗത്തിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലുശതമാനത്തില്‍ താഴെയായിരുന്നു. ഇന്നലെ ഇത് നാലുശതമാനത്തിന് മുകളിലാണ്. 4.14 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതിനാല്‍ 45 വയസിന് മുകളിലുള്ളവര്‍ വേഗത്തില്‍ വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു