കേരളം

വിഎസിന്റെ തപാല്‍ വോട്ട് സാങ്കേതിക കുരുക്കില്‍ 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : മുന്‍ മുഖ്യമന്ത്രിയും  മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ തപാല്‍ വോട്ട് സാങ്കേതിക കുരുക്കില്‍. തപാല്‍ വോട്ടു ചെയ്യിക്കുന്നതിനായി പോളിങ് ഉദ്യോഗസ്ഥര്‍ രണ്ടു തവണ ആലപ്പുഴയിലെ വി എസ് അച്യുതാനന്ദന്റെ വീട്ടിലെത്തി മടങ്ങി. 

പ്രായാധിക്യവും ശാരീരികാവശതകളും മൂലം വി എസ് ഇപ്പോൾ തിരുവനന്തപുരത്ത് മകന്‍ അരുണ്‍കുമാറിനൊപ്പമാണ് കഴിയുന്നത്. തപാല്‍ വോട്ടുചെയ്യാനായി ആലപ്പുഴയിലേക്ക് യാത്ര ചെയ്യാനാകാത്ത അവസ്ഥയിലുമാണ് വി എസ് ഇപ്പോഴുള്ളത്. 

അതേസമയം മണ്ഡലത്തിന്റെ അതിര്‍ത്തി കടന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ടു ചെയ്യിക്കാന്‍ പോകുന്നതിന് തടസ്സമുണ്ട്. ഇതോടെയാണ് വിഎസിന്റെ പോസ്റ്റല്‍ വോട്ട് ചെയ്യാനാകാത്ത സ്ഥിതിയിലായത്. വിഎസിന്റെ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതി വാങ്ങാനുള്ള ശ്രമവും നടക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'