കേരളം

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആവശ്യമെങ്കില്‍ പരിഗണിക്കും; സംസ്ഥാനത്ത് വലിയതോതില്‍ വാക്‌സിന്‍ ക്ഷാമം: ആരോഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രണ്ടാം തരംഗത്തില്‍ കോവിഡിനെതിരെ നല്ല ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. കോവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രാദേശികമായി ഇപ്പോള്‍ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കില്‍ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പരിശോധിക്കാമെന്നും കേരളത്തില്‍ വാക്‌സീന് വലിയ ക്ഷാമമുണ്ടെന്നും മന്ത്രി പറഞ്ഞു. 
 
വാക്‌സീന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്‌സീന്‍ കിട്ടിയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തുടര്‍ഭരണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് വീണ്ടും വരുമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഈ സര്‍ക്കാരിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയെന്നും ശൈലജ പ്രതികരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത