കേരളം

ഇടതു തരം​​ഗത്തിലും തൃപ്പൂണിത്തുറ കോ‌ട്ട പിടിച്ചെടുത്ത് ബാബു; സ്വരാജ് വീണു  

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബുവിന് വിജയം. 992 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെയാണ് ബാബു വീഴ്ത്തിയത്. വിജയത്തിലൂടെ കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ബാബു തിരികെ പിടിച്ചു. 

അവസാന നിമിഷം വരെ ഫലം മാറിമറിഞ്ഞ മണ്ഡലത്തിൽ ബാബു 65,875 വോട്ടുകൾ നേടി. സ്വരാജിന് 64,883 വോട്ടുകളാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി ഡോ. കെഎസ് രാധാകൃഷ്ണൻ 23,756 വോട്ടുകളാണ് സ്വന്തമാക്കിയത്. 

സംസ്ഥാനം മുഴുവൻ ഇടതുതരം​ഗം ആഞ്ഞടിച്ചപ്പോൾ ഏറെ പ്രതീക്ഷ പുലർത്തിയ തൃപ്പൂണിത്തുറയിൽ സ്വരാജിന് കാലിടറി. മണ്ഡലം നിലനിർത്താനുള്ള സ്വരാജിന്റെ ശ്രമം അവസാന നിമിഷം ബാബു പരാജയപ്പെടുത്തി. 

ശിവസേന സ്ഥാനാർത്ഥി അരുൺ ബാബു 232 വോട്ടുകൾ പിടിച്ചു. എസ്.യു.സി.ഐ സ്ഥാനാർത്ഥി സിബി അശോകൻ 173 വോട്ടുകളും സ്വതന്ത്രരായി മത്സരിച്ച രാജേഷ് പൈറോഡ് 201 വോട്ടുകളും കെപി അയ്യപ്പൻ 88 വോട്ടുകളും പിടിച്ചു. നോട്ടയ്ക്ക് 1099 വോട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍