കേരളം

നിരാശപ്പെടില്ല, തോല്‍വിയുടെ കാരണം പരിശോധിക്കും: ഉമ്മന്‍ ചാണ്ടി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തില്‍ നിരാശപ്പെടുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടി വിലയിരുത്തുമെന്ന് ഉമ്മന്‍ ചാണ്ടി വാര്‍ത്താ ലേഖകരോടു പറഞ്ഞു.

പരാജയത്തില്‍ നിരാശപ്പെടുന്നില്ല. എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. സഹപ്രവര്‍ത്തകരുമായി ആലോചിച്ചു പോരാട്ടത്തോടെ മുന്നോട്ടുപോവുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

പുതുപ്പള്ളിയില്‍ തന്റെ ഭൂരിപക്ഷം ഇരുപത്തി ഏഴായിരത്തില്‍നിന്ന് രണ്ടായിരത്തിലേക്ക് എത്തിയതും പരിശോധിക്കും. അന്‍പതു വര്‍ഷം മുമ്പ് താന്‍ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അതുപിന്നീട് വര്‍ധിക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തിലെ പല പഞ്ചായത്തിലും ഇടതു പക്ഷം മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇതു മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. എ്ന്താണ് സംഭവിച്ചതെന്നു പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ