കേരളം

അവസാന ലാപ്പില്‍ ശ്രീധരനെ മറികടന്ന് ഷാഫി, സസ്‌പെന്‍സ് ത്രില്ലറില്‍ ത്രസിപ്പിക്കുന്ന ജയം; ഭൂരിപക്ഷം മൂവായിരത്തിലേറെ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അവസാനനിമിഷം വരെ സസ്‌പെന്‍സില്‍ നിര്‍ത്തിയ പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് ഹാട്രിക് വിജയം. ആദ്യം ലീഡ് നിലനിര്‍ത്തിയ എന്‍ഡിഎയുടെ ഇ ശ്രീധരനെ 3840  വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ പരാജയപ്പെടുത്തിയത്. 

അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന മത്സരത്തില്‍ ഷാഫി പറമ്പില്‍ വിജയം പൊരുതി നേടുകയായിരുന്നു. കണ്ണാടി, പിരായിരി  പഞ്ചായത്തുകള്‍ അടക്കം അവസാന റൗണ്ടില്‍ എണ്ണിയ ബൂത്തുകളിലെ വോട്ടുകള്‍ ഷാഫിയുടെ വിജയത്തിന് നിര്‍ണായകമാകുകയായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഒരു ഘട്ടത്തില്‍ ഇ ശ്രീധരന്റെ ലീഡ് ആറായിരത്തിന് മുകളില്‍ വരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ലീഡ് നിലനിര്‍ത്തുന്നതാണ് പിന്നീട് കണ്ടത്.ഉച്ചയോടെ ശ്രീധരന്റെ ലീഡ് കുറയാന്‍ തുടങ്ങുകയും ഷാഫിക്ക് അനുകൂലമായി ഫലം മാറുകയുമായിരുന്നു.

ആകെ 180 ബുത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ബി.ജെ.പി കനത്ത പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന ഒമ്പത് മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട് മണ്ഡലം. തുടക്കം മുതല്‍ തന്നെ മണ്ഡലത്തിലേത് ത്രികോണ മത്സരമാക്കാന്‍ ബി.ജെ.പി പതിനെട്ടടവും പയറ്റിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

'മുസ്ലീങ്ങള്‍ക്ക് സമ്പൂര്‍ണ സംവരണം വേണം'; മോദി രാഷ്ട്രീയ ആയൂധമാക്കി; തിരുത്തി ലാലു പ്രസാദ് യാദവ്

മയക്കിക്കിടത്തി കൈകാലുകള്‍ കെട്ടിയിട്ടു, ഭര്‍ത്താവിന്റെ സ്വകാര്യഭാഗം സിഗരറ്റ് കൊണ്ട് പൊള്ളിച്ചു; യുവതി അറസ്റ്റില്‍

ചാമ്പ്യന്‍സ് ലീഗ്; ഫൈനല്‍ തേടി പിഎസ്ജിയും ഡോര്‍ട്മുണ്ടും

'എനിക്ക് മലയാള സിനിമയാണ് ജീവിതം, പുഷ്പ കരിയറിൽ പ്രത്യേകിച്ച് മാറ്റം വരുത്തിയിട്ടില്ല'; ഫഹദ് ഫാസിൽ