കേരളം

'ചങ്കാണ് പാലാ'; എല്‍ഡിഎഫിന് നാണക്കേടായി മാണി സി കാപ്പന്റെ വിജയം

സമകാലിക മലയാളം ഡെസ്ക്

പാലായില്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ കേക്ക് മുറിച്ച് ആഘോഷിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. 'ചങ്കാണ് പാലാ' എന്നെഴുതിയ കേക്കാണ് കാപ്പന്‍ മുറിച്ചത്. 9568വോട്ടിന്റെ  ലീഡാണ് ജോസ് കെ മാണിക്ക് എതിരെ മാണി സി കാപ്പന്‍ നേടിയിരിക്കുന്നത്. ജോസ് കെ മാണി എല്‍ഡിഎഫിലെത്തിയതിനെ തുടര്‍ന്ന് മുന്നണി വിട്ട് യുഡിഎഫിലെത്തിയ മാണി സി കാപ്പന്റെ വിജയം ഭരണത്തുടര്‍ച്ച നേടിയ സന്തോഷത്തിനടയിലും ഇടത് മുന്നണിക്ക് നാണക്കേടായി. 

പണാധിപത്യത്തിന് മേല്‍ ജനാധിപത്യം നേടിയ വിജയമാണ് ഇതെന്നായിരുന്നു മാണി സി കാപ്പന്റെ ആദ്യ പ്രതികരണം. ജോസ് കെ മാണിയെ മുന്നണിയിലെടുക്കാനുള്ള സിപിഎമ്മിന്റെ തീരുമാനം കോട്ടയം ജില്ലയിലും മറ്റു മണ്ഡലങ്ങളിലും സഹായമായെങ്കിലും ജോസ് കെ മാണിയുടെ തോല്‍വി വലിയ തിരിച്ചടിയായി. 

വോട്ടെണ്ണല്‍ തുടങ്ങി ഒരുഘട്ടത്തിലും മാണി സി കാപ്പനെ മറികടക്കാന്‍ ജോസ് കെ മാണിക്ക് സാധിച്ചില്ല. 2019ല്‍ കെ എം മാണിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ 2,943വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ