കേരളം

നാളെ രാജിക്കത്ത് നൽകും; ​ഗവർണറെ കാണാൻ പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ​ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം രാജ്ഭവനിൽ 12 മണിക്ക് ആരിഫ് മുഹമദ് ഖാനെ കണ്ട് രാജിക്കത്ത് നൽകും‌. ചൊവ്വാഴ്ച സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നശേഷമാകും പുതിയ മന്ത്രിസഭയ്ക്കുള്ള അവകാശവാദം ഉന്നയിച്ചുള്ള കത്ത് നൽകുക. 

തെരഞ്ഞെടുപ്പ് ഫലം ജനങ്ങളുടെ വിജയമാണെന്നാണ് പിണറായി വിജയന്‍ ഇന്ന് പ്രതികരിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുക എല്‍ഡിഎഫിനാണെന്ന പൊതുബോധ്യമാണ് എല്‍ഡിഎഫിന്റെ വിജയമെന്നും പിണറായി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി