കേരളം

ചെന്നിത്തലയ്ക്ക് വേണ്ട പിന്തുണ ലഭിച്ചില്ല; കോണ്‍ഗ്രസ് പാഠം പഠിച്ചില്ല: ഷാനിമോള്‍ ഉസ്മാന്‍

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: രമേശ് ചെന്നിത്തലക്ക് പാര്‍ട്ടിയില്‍ നിന്നും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും പാര്‍ട്ടി പാഠം പഠിച്ചില്ലെന്നും ഷാനി മോള്‍ ഉസ്മാന്‍. നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ നേതൃത്വം തയ്യാറാവണം. രണ്ടാം നിര നേതാക്കളെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടു വരണമെന്നും ഷാനിമോള്‍ പറഞ്ഞു. 

അതേസമയം, ആലപ്പുഴ ജില്ലയിലെ യുഡിഎഫ് പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു ഡിസിസി പ്രസിഡന്റ് എം ലിജു രാജിവച്ചു. ആലപ്പുഴയില്‍ ഹരിപ്പാട് മാത്രമാണ് കോണ്‍ഗ്രസിന് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്. എം ലിജു അമ്പലപ്പുഴയില്‍ മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. 

നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 20ല്‍ 19 സ്ഥലത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാന്‍ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലിജു രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം വേണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹംഅന്ന്തീരുമാനം മാറ്റുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി