കേരളം

ബേപ്പൂരില്‍ മരുമകനും കല്‍പ്പറ്റയില്‍ സിദ്ദിഖും ജയിച്ചത് മുസ്ലീം വോട്ടുകൊണ്ട്; ജയിച്ചത് അവര്‍ തീരുമാനിച്ചവര്‍ മാത്രം; കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടമെന്ന മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലത്തില്‍ സിപിഎം വോട്ട് യുഡിഎഫിന് വിറ്റതായും സുരേന്ദ്രന്‍ ആരോപിച്ചു. പാലക്കാട് സിപിഎമ്മിന് എണ്ണായിരം വോട്ടാണ് കുറവുണ്ടായത്. ഈ  ശ്രീധരന്‍ ജയിക്കുന്നതിനെക്കാള്‍ നല്ലത് ഷാഫി പറമ്പിലാണെന്ന് എകെ ബാലന്‍ പരസ്യമായി പറഞ്ഞതോടെ വോട്ട് കച്ചവടം പകല്‍ പോലെ വ്യക്തമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞുഞ്ചേശ്വരത്ത് പതിനായിരത്തിലധികം വോട്ട് വര്‍ധനയാണ് ഉണ്ടായത്. അവിടെ എല്‍ഡിഎഫിന് മൂന്ന് ശതമാനം വോട്ട് കുറവാണ് ഉണ്ടായതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടപ്പില്‍ എട്ട് ശതമാനം വോട്ടാണ് കുറവുണ്ടായത്. ഇത് കോണ്‍ഗ്രസിന് വിറ്റതാണോ എന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോള്‍ സ്വന്തം പാര്‍ട്ടിയുടെ ചരിത്രം ഓര്‍ക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന്റെ മഹത്വം മനസിലാക്കണം

മുസ്ലീം സംഘടനകള്‍ തീരുമാനിക്കുന്നവര്‍ മാത്രമെ വിജയിക്കുകയുള്ളു എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. ചിലയിടത്ത് മുസ്ലീം സംഘടനകള്‍ ഫത് വ  പോലും ഇറക്കി. ഇത് തുറന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുസ്ലീം സ്ഥാനാര്‍ഥികള്‍ ഇല്ലാത്തിടത്ത് യുഡിഎഫിന് കിട്ടേണ്ട മുസ്ലീം വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിന് പോയി. മുഴുവന്‍ വര്‍ഗീയ കക്ഷികളും സിപിഎമ്മിനാണ് വോട്ട് ചെയ്തതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ബേപ്പൂരില്‍ റിയാസും കല്‍പ്പറ്റയില്‍ സിദ്ദിഖും ജയിച്ചത് ഇങ്ങനെയാണ്. 

കേരളം പോകുന്നത് എങ്ങോട്ടാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ട്. അത് ജനങ്ങളെ തുറന്നും കാണിക്കും. കേരളം ഒരു ധ്രുവീകരണത്തിലേക്ക് പോകുകയാണ്. അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ജനങ്ങളുടെ ബദലായി ഒപ്പമുണ്ടാകുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ