കേരളം

മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല, പ്രവചിച്ചോളൂ; ചിരി പടര്‍ത്തി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ''ഇപ്പോഴും മുഖ്യമന്ത്രിയെ തീരുമാനിച്ചിട്ടില്ല. ആലോചനയും തീരുമാനവും വരാനിരിക്കുന്നതേയുള്ളൂ'' മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ചിരി പടര്‍ത്തി പിണറായി വിജയന്റെ മറുപടി. ഇന്നലെ മീറ്റ് ദ പ്രസിലാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യവും മുഖ്യമന്ത്രിയുടെ മറുപടിയും. അടുത്ത മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ ഉണ്ടാകുമെന്നും യുവാക്കളുടെ കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു. 

നിലവിലുള്ള മന്ത്രിമാര്‍ തുടരുമോയെന്നു വിവിധ പാര്‍ട്ടികളാണ് തീരുമാനിക്കുകയെന്നു മുഖ്യമന്ത്രി പറഞ്ഞു. ആലോചനകള്‍ നടക്കാന്‍ പോകുന്നതേയുള്ളൂ. ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു പ്രവചിക്കാനുള്ള അവസരമാണ്. ഘടകകക്ഷികളില്‍ ആര്‍ക്കൊക്കെ മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകുമെന്നു താന്‍ ഒറ്റയ്ക്കു പറയേണ്ട കാര്യമല്ല. എല്‍ഡിഎഫ് ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ല. എത്ര മന്ത്രിമാര്‍ ഉണ്ടാകുമെന്നതും കണ്ടറിയേണ്ടതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. 

പല ഘട്ടങ്ങള്‍ക്കു പകരം മന്ത്രിമാര്‍ ഒന്നിച്ചു സത്യപ്രതിജ്ഞ ചെയ്യുന്നതാണ് ഇവിടത്തെ രീതി. ഇനി എങ്ങനെയെന്നു നോക്കാം. സത്യപ്രതിജ്ഞ എന്നാണെന്ന് എല്‍ഡിഎഫ് ചേര്‍ന്നു തീരുമാനിക്കണം. കോവിഡ് സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാകും സത്യപ്രതിജ്ഞയെന്നു മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍