കേരളം

പണം പിൻവലിക്കാൻ എത്തിയ യുവാവ് എടിഎം മെഷീന് തീയിട്ടു, സംഭവം കുസാറ്റ് കാമ്പസിൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ വന്ന യുവാവ് എടിഎം മെഷീന് തീയിട്ടു. കുസാറ്റ് കാമ്പസിൽ പ്രവർത്തിക്കുന്ന എടിഎം മെഷീനാണ് യുവാവ് തീയിട്ടത്. 

ഞായറാഴ്ച രാത്രി 7.45ടെയാണ് സംഭവം. എടിഎമ്മിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ ഷോർട്ട് സർക്യൂട്ട് ആണെന്ന് കരുതി.ഇതോടെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കളമശേരി പൊലീസിൽ വിവരം അറിയിച്ചത്. പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവാവ് എടിഎമ്മിലേക്ക് കുപ്പിയിൽ കരുതിയ പെട്രോൾ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടത്. 

എന്നാൽ എടിഎം മെഷീനിലെ പണം കത്തി നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. വിരലടയാള വദ​ഗ്ധരും ഫൊറൻസിക് വിഭാ​ഗവും പരിശോധന നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത