കേരളം

10 ദിവസത്തിനിടെ കേരളത്തിലൂടെ ഓട്ടം നിർത്തിയത് 18 തീവണ്ടികൾ; കൂടുതൽ സർവീസുകൾ റദ്ദാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 10 ദിവസത്തിന് ഇടയിൽ കേരളത്തിൽ റദ്ദാക്കിയത് 18 തീവണ്ടികൾ. ആളുകൾ ഇല്ലാതെ വന്നതോടെയാണ് കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കിയത്. 

അതിഥി തൊഴിലാളികൾ തങ്ങളുടെ നാടുകളിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നതിനാൽ ദീർഘദൂര സർവീസുകൾ മാത്രമാണ് നടത്തുന്നത്. ഇനി വരുന്ന ദിവസങ്ങളിൽ കൂടുതൽ ട്രെയ്നുകൾ റദ്ദാക്കിയേക്കും. യാത്രക്കാരിൽ കുറവ് വന്നതോടെ ആദ്യം കോച്ചുകൾ കുറച്ചാണ് റെയിൽവേ സർവീസ് നടത്തിയിരുന്നത്. 

രണ്ട് കോച്ചുകളിലേക്കുള്ള യാത്രക്കാർ മാത്രമാണ് ശനിയാഴ്ച മം​ഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്സ്പ്രസിൽ ഉണ്ടായത്. നിലവിർ മലബാർ ഭാ​ഗത്ത് നിന്നും ബം​ഗളൂരുവിലേക്ക് സർവീസ് ഇല്ലാത്ത അവസ്ഥയാണ്. ബം​ഗളൂരുവിലേക്കുള്ള കൊച്ചുവേളി-ബാനസ്വാടിയും എറണാകുളം-ബനസ്വാടിയും സർവീസ് നിർത്തിയിരുന്നു. 

യശ്വന്ത്പൂർ-കണ്ണൂർ തീവണ്ടിയും തിങ്കളാഴ്ചയോടെ റദ്ദാക്കി. രാത്രി 9ന് ശേഷം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് മറ്റ് യാത്രാ മാർ​ഗങ്ങൾ മുന്നിലില്ല എന്നതാണ് യാത്രക്കാർ കുറയാനുള്ള കാരണങ്ങളിൽ ഒന്ന്. സംസ്ഥാനത്ത് മിനി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ വന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും കുറയും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍