കേരളം

കോവിഡ്: കുട്ടികൾക്കായി ഹെൽപ്പ്ലൈൻ നമ്പർ ഒരുക്കി സർക്കാർ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിന് ഇടപെടലുമായി സർക്കാർ. കുട്ടികളുമായി ബന്ധപ്പെട്ട് ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ ബന്ധപ്പെടുന്നതിനും വനിതാ ശിശു വികസന വകുപ്പ് ചൈൽഡ് ലൈനുമായി ചേർന്ന് സംസ്ഥാനതല ഹെൽപ്പ്‌ലൈൻ സപ്പോർട്ട് ഒരുക്കുന്നു. 

കോവിഡ് സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികൾക്ക് തുടർപരിചരണം ലഭ്യമാക്കുക, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കോവിഡ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക എന്നി കാര്യങ്ങൾക്കു കൂടി ഇത് ഉപയോഗപ്പെടുത്തും.

കോവിഡ് മൂലം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്കോ മാതാപിതാക്കൾക്കോ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കോ പൊതുജനങ്ങൾക്കോ 1098 എന്ന ചൈൽഡ്‌ലൈൻ ഹെൽപ്പ്‌ലൈൻ നമ്പരിലേക്ക് വിളിക്കുകയോ +91 8281899479 എന്ന നമ്പരിൽ വാട്ട്‌സാപ്പ് ചെയ്യുകയോ ചെയ്യാം. കോളുകൾ അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർക്ക് കൈമാറി ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ വഴി തുടർസേവനങ്ങൾ ലഭ്യമാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

മാരകായുധങ്ങളുമായി വീട്ടില്‍ അതിക്രമിച്ച് കയറി കാര്‍ തകര്‍ത്തു; ലഹരിക്ക് അടിമ; അറസ്റ്റില്‍

ദോശയുണ്ടാക്കുമ്പോള്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കരുത്

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ