കേരളം

ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറഞ്ഞു; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കേരളത്തില്‍ ചികിത്സയ്ക്ക് കേന്ദ്രസഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.ദ്രവീകൃത ഓക്‌സിജന്‍, വെന്റിലേറ്റുകള്‍ എന്നിവ ഉടന്‍ ലഭ്യമാക്കണമെന്നാണ് കത്തിലെ ആവശ്യം. അതിനിടെ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍  ന്യൂറോ, കാര്‍ഡിയാക് വിഭാഗങ്ങളില്‍ ശസ്ത്രക്രിയ നിര്‍ത്തിവച്ചു. 

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചതോടെ, സര്‍ക്കാര്‍ ആശുപത്രികളില്‍ ഐസിയു, വെന്റിലേറ്ററുകള്‍ നിറഞ്ഞു. സ്വകാര്യ മേഖലയിലെ 85 ശതമാനം കോവിഡ് കിടക്കകളും നിറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എല്ലാ കോവിഡ് ഐസിയുവിലും രോഗികള്‍ ചികിത്സയിലാണ്. ഇനി നാല് വെന്റിലേറ്റര്‍ മാത്രമാണ് ഒഴിവുള്ളത്‌. 90  ശതമാനം ഓക്‌സിജന്‍ കിടക്കകളും നിറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

പാരിപ്പള്ളിയിലും കോഴിക്കോട്ടും സമാനമായ സ്ഥിതിയാണ് നില്‍ക്കുന്നത്. പാരിപ്പള്ളിയില്‍ 52 കോവിഡ് ഐസിയു കിടക്കകളിലും രോഗികള്‍ ചികിത്സയിലാണ്. 38 വെന്റിലേറ്ററുകളില്‍ 26 എണ്ണത്തിലും രോഗികളെ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 7 ഐസിയു കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 40 വെന്റിലേറ്ററുകളില്‍ 31 ലും രോഗികളാണ്. 22 ഓക്‌സിജന്‍ കിടക്കകള്‍ മാത്രമാണ് ഒഴിവുള്ളത്. അതേസമയം ശ്രീചിത്രയില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന്് പെസോ അറിയിച്ചു. രാവിലെ 42 സിലിണ്ടറുകള്‍ എത്തിച്ചതായും പെസോ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം