കേരളം

രണ്ടാം പിണറായി സര്‍ക്കാര്‍: സത്യപ്രതിജ്ഞ 20ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈമാസം 20ന്. സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനമായത്. ലോക്ക്ഡൗണിന് ശേഷം 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടറിയേറ്റ് ചേരും. ഇതിന് ശേഷമാണ് സത്യപ്രതിജ്ഞ. 

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുതത്തത്.

നാലുമന്ത്രിമാരും രണ്ട് കാബിനറ്റ് പദവികളും എന്ന നിലപാടില്‍ സിപിഐ ഉറച്ചുനിന്നു എന്നാണ് വിവരം. കേരള കോണ്‍ഗ്രസ് എമ്മിന് ഏതു വകുപ്പുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് സിപിഎം നേതൃത്വം സിപിഐ നേതൃത്വത്തോട് ആവശ്യപ്പെട്ടു. മുന്നണിയിലെ മറ്റു കകക്ഷികളുമായി സിപിഎം വരും ദിവസങ്ങളില്‍ ചര്‍ച്ച നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം