കേരളം

എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം; എട്ടു പഞ്ചായത്തുകളില്‍ 50 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ചെല്ലാനത്ത് രൂക്ഷം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  സംസ്ഥാനത്ത് പ്രതിദിനം ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരം. എട്ടു പഞ്ചായത്തുകളില്‍ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ ചെല്ലാനത്താണ് ഏറ്റവും ഉയര്‍ന്ന അതിതീവ്ര വ്യാപനം. 
55 ശതമാനത്തിന് മുകളിലാണ് തീരദേശ പഞ്ചായത്തായ ചെല്ലാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 56.27 ശതമാനമാണ് ചെല്ലാനത്തെ നിരക്ക്.

ചെല്ലാനത്തിന് പുറമേ കടമക്കുടി -56.09, കുമ്പളങ്ങി- 55.97, ചെങ്ങമനാട്- 55.29, ചൂര്‍ണിക്കര- 52.63, കടുങ്ങല്ലൂര്‍- 52.18, തുറവൂര്‍-50.24, പള്ളിപ്പുറം -50.12 എന്നി ഏഴു പഞ്ചായത്തുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ളത്. ചെല്ലാനത്ത് ഇന്ന് 574 പരിശോധനകള്‍ നടത്തിയപ്പോള്‍ 323 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. അതായത് പരിശോധിക്കുന്നവരില്‍ പകുതിയിലേറെ പേര്‍ക്കും കോവിഡ് രോഗം പിടിപെട്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.

27 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലാണ്. 13 മുനിസിപ്പാലിറ്റികളില്‍ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏലൂര്‍ മുനിസിപ്പിലാറ്റിയാണ് ഇതില്‍ മുന്നില്‍. 48.08 ശതമാനമാണ് ഏലൂര്‍ മുനിസിപ്പാലിറ്റിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  വടക്കന്‍ പറവൂര്‍-37.37, മരട് -33.22, പെരുമ്പാവൂര്‍ -32.82, പിറവം-30.74, ആലുവ -30.07 എന്നിങ്ങനെയാണ് മറ്റു മുനിസിപ്പാലിറ്റികളിലെ നിരക്ക്. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലും ടെസ്റ്റ്  പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. കഴിഞ്ഞ ദിവസം കോവിഡ് വ്യാപനം രൂക്ഷമായ ജില്ലയിലെ 72 പഞ്ചായത്തുകളില്‍ നിയന്ത്രണം കടുപ്പിച്ചിട്ടുണ്ട്. നാളെ മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ജില്ലാ ഭരണകൂടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം