കേരളം

താഴെത്തട്ടില്‍ പ്രതിരോധം ശക്തമാക്കണം, വാര്‍ഡ് തല സമിതികള്‍ കാര്യക്ഷമാകണമെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തിരുവനന്തപുരത്തും പത്തനംതിട്ടയിലും ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമേ സമിതികള്‍ രൂപവത്കരിക്കാത്തതുളളൂ. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം വാര്‍ഡ് തല കമ്മിറ്റികള്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 

വാര്‍ഡ് തല നിരീക്ഷണസമിതി വീടുകള്‍ സന്ദര്‍ശിച്ച് കോവിഡ് വ്യാപനത്തെ കുറിച്ച് പൊതുവായ വിലയിരുത്തല്‍ നടത്തണം. കോവിഡ് വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി അതത് പഞ്ചായത്ത് തലത്തില്‍ പരമാവധി എന്തൊക്കെ സേവനങ്ങളാണ് ചെയ്യേണ്ടത് എന്ന് നോക്കി ചെയ്യാന്‍ പഞ്ചായത്ത് ശ്രമിക്കണം. ജില്ലാ പഞ്ചായത്തിന്റെയോ, ഭരണകൂടത്തിന്റെയോ സഹായം ആവശ്യമുളള പ്രശ്‌നങ്ങള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തണം. 

പഞ്ചായത്ത് തലത്തില്‍ മെഡിക്കല്‍ രംഗത്ത് ഉളളവരുടെ ലിസ്റ്റ് തയ്യാറാക്കണം.ആംബുലന്‍സിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി