കേരളം

പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക തയ്യാറാക്കണം; വാര്‍ഡ് സമിതികള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം : കോവിഡ് ലോക്ക് ഡൗണ്‍ മൂലം സംസ്ഥാനത്ത് ഒരാള്‍ക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതതെന്നും പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോക്ക്ഡൗണില്‍ മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവര്‍ക്ക് അതെത്തിച്ചു കൊടുക്കണം. പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാര്‍ഡ് സമിതികള്‍ തയ്യാറാക്കണം. ഏതെങ്കിലും യാചകര്‍ ചില പ്രദേശങ്ങളിലുണ്ടെങ്കില്‍ അവര്‍ക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം. 

പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരമാളുകള്‍ക്ക് ഭക്ഷണം ലഭിക്കുമെന്നുറപ്പുണ്ടാകണം. ജനകീയ ഹോട്ടലുള്ളിടത്ത് അതുവഴി ഭക്ഷണം നല്‍കാനാകും. മറ്റിടങ്ങളില്‍ സമൂഹ അടുക്കള ആരംഭിക്കാനാവണം.

ആദിവാസി മേഖലയില്‍ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗ വ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആരെയും അനുവദിക്കരുത്.

ഭക്ഷണ പ്രശ്നം തദ്ദേശ സ്വയംഭരണ സമിതികള്‍ ശ്രദ്ധിക്കണം. അവര്‍ നടപടി സ്വീകരിക്കണം.ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലന്‍സ് മാത്രമല്ല മറ്റ് വാഹനങ്ങളും ഉപയോഗിക്കണം. പഞ്ചായത്തില്‍ 5 നഗരസഭയില്‍ പത്ത് എന്ന രീതിയില്‍ വാഹനങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദദേശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ