കേരളം

ഒരു രാത്രികൊണ്ട് പാസിനായി അപേക്ഷിച്ചത് നാല്‍പ്പതിനായിരം പേര്‍; എല്ലാവര്‍ക്കും പാസ് നല്‍കില്ല; യാത്ര അനുമതി ഇവര്‍ക്ക് മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനനന്തപുരം: പൊലീസ് യാത്രാ പാസിനായി വന്‍ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു. 

രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. 40,000ത്തേളാണ് ഇന്ന് രാവിലെ വരെ അപേക്ഷനല്‍കിയത്. പാസിനായുള്ള തിരക്ക് ഏറിയപ്പോള്‍ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു. 

ഒഴിവാക്കാനാവാത്ത യാത്രയുള്ളവര്‍ക്ക് മാത്രമാണ് യാത്രയ്ക്കുള്ള അനുമതി നല്‍കുക. നിര്‍മാണമേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും പൊലീസ് പറയുന്നു. ദിവസവേതനക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും പാസ് അനുവദിക്കും. 

അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പാസ് നല്‍കാനാവില്ലെന്നും നാളെ മുതല്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി